കുമ്പള: മസ്ജിദുകളിൽ സേവനം ചെയ്യുന്ന ഖത്വീബുമാർ സമൂഹത്തിൻ്റെ സമുദ്ധാര കരാകണമെന്നും അവർക്ക് സമൂഹത്തെ നേരിലൂടെ വഴിനടത്തൻ കൂടുതൽ സാധ്യതകളാണു ള്ളതെന്നുംനാട്ടിൽ വർധിച്ചു വരുന്ന സാമൂഹിക തിൻമകളും അരാജകത്വങ്ങളേയും പ്രബോധനത്തിലുടെ വിപാടനം ചെയ്യാൻ സാധിക്കുമെന്നും അതുവഴി നന്മയുള്ള വ്യക്തികളെയും സമൂഹത്തെയും ഉണ്ടാക്കിടെക്കാൻ ഖത്വീബുമാർക്കാവണമെന്നും ,സമസ്ത കേരള രള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ബി.കെ.അബ്ദുൽ ഖാദിർ അൽ ഖാസിമി പറഞ്ഞു. കുമ്പ ഇമാം ശാഫി ഇസ്ലാമിക് അകാദമിയുടെ പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സംഗടിപ്പിച്ച ഖുത ബാഅ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം അകാദമി ജനറൽ സെക്രട്ടറി കെ.എൽ.അബ്ദുൽ ഖാദിർ അൽ ഖാസിമി ആദ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഖുത ബാഅ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ ഹമീദ് മദനി.അബ്ദുൽ റഹിമാൻ ഫൈസി, ഫള് ലുറഹ്മാൻ ദാരിമി.അബൂബക്കർ സാലുദ് നിസാമി. അൻവർ അലി ഹുദവി. യഹ്ഖൂബ് ദാരിമി.മുനീർ ഹുദവി.അലി ദാരിമി.മൂസ നിസാമി.സലാം വാഫി.സുബൈർനിസാമി.ബദ്റുദ്ധീൻ അശ്ശാഫി. തുടങ്ങിയവർ പ്രസംഗിച്ചു